വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈ 16ന്

ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ സമൂഹം സംഘടിപ്പിക്കുന്ന വാർഷിക മരിയൻ തീർത്ഥാടനം (വാൽസിംഗ്ഹാം തീർത്ഥാടനം ) ജൂലൈ 16ന് നടക്കും. യു.കെയിലെ സീറോ മലബാർ സമൂഹത്തിന് തനത് ആരാധനാക്രമത്തിൽ വളരാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ആത്മീയ നേതൃത്വത്തിൽ വാൽസിംഹ്ഗാമിലേക്ക് നടത്തുന്ന ആറാമത്തെ തീർത്ഥാടനമാണിത്.

രാവിലെ 9.30ന് ക്രമീകരിക്കുന്ന ജപമാല അർപ്പണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടെയാണ് തീർത്ഥാടന തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. രാവിലെ 11.00ന് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് എടാട്ട് വി.സി മരിയൻ പ്രഭാഷണം നടത്തും. തീർത്ഥാടനത്തിന്റെ മുഖ്യ സവിശേഷതകളിലൊന്നാണ് മരിയൻ പ്രഭാഷണം. തുടർന്ന് അടിമ സമർപ്പണവും പ്രസുദേന്തി വാഴ്ചയും ആഘോഷമായ തിരുനാൾ പ്രദക്ഷിണവും നടക്കും. ജപമാല പ്രദക്ഷിണം ബസിലിക്കയിൽ എത്തിച്ചേരുമ്പോൾ സമാപന ദിവ്യബലിക്ക് തുടക്കമാകും.

ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ നിരവധി വൈദികർ സഹകാർമ്മികരായിരിക്കും. രൂപതയിലെ എല്ലാ ദിവ്യബലിയർപ്പണ കേന്ദ്രങ്ങളിൽ നിന്നുള്ള വിശ്വാസികൾ ജൂലൈ 16ന് വാൽസിംഗ്ഹാമിൽ സംഗമിക്കുമ്പോൾ വലിയ വിശ്വാസ സാക്ഷ്യമായി മാറും ആ കൂടിച്ചേരൽ.കേംബ്രിഡ്ജ് റീജ്യണിലെ സീറോ മലബാർ സമൂഹമാണ് ഈ വർഷത്തെ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.

കോവിഡ് പ്രോട്ടോക്കോൾ മൂലം കഴിഞ്ഞ വർഷം പങ്കെടുക്കാനാവുന്നവരുടെ എണ്ണം 300 ആയി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പിൻവലിക്കപ്പെട്ട സാഹചര്യത്തിൽ നൂറുകണക്കിനാളുകൾ തീർത്ഥാടനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് പ്രോട്ടോക്കോൾ പിൻവലിക്കപ്പെട്ടെങ്കിലും,പങ്കെടുക്കാനെത്തുന്നവർ സുരക്ഷ കണക്കിലെടുത്ത് തീർത്ഥാടന കേന്ദ്രം നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് രൂപതാ നേതൃത്വം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group