ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അനു​സ​രി​ച്ചു മാ​റു​ന്നത് അ​പ​ല​പ​നീ​യം : കെ​സിവൈഎം

പ​ര​സ്യ​മാ​യി ക്രൈ​സ്ത​വ സ​ന്യാ​സ​ത്തെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന ‘ക​ക്കു​ക​ളി’ എ​ന്ന നാ​ട​കം പ്ര​ദ​ർ​ശ​നം തു​ട​രു​ക​യും അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ പ്ര​തി​പ​ക്ഷ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ ‘കേ​ര​ള സ്റ്റോ​റി’ എ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് ഇ​റ​ങ്ങു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പ് ന​യം ആ​ണെ​ന്ന് കെസിവൈഎം സം​സ്ഥാ​ന സ​മി​തി.

ചി​ല ആ​വി​ഷ്കാ​ര​ങ്ങ​ളി​ൽ മാ​ത്രം മ​ത​വി​കാ​ര ബോ​ധം വെ​ളി​വാ​കു​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണ്. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ അ​ധി​ക്ഷേ​പി​ക്കു​മ്പോ​ൾ മാ​ത്രം ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മാ​യും മ​റ്റി​ട​ങ്ങ​ളി​ൽ എ​ല്ലാം അ​ത് പ്ര​ക​ട​മാ​യ അ​നീ​തി​യാ​യും മാ​റു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ മ​ത- സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ വ​ലി​യ ഭീ​ഷ​ണി ത​ന്നെ​യാ​ണ്. ചി​ല പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്രം താ​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​ൻ ഭ​ര​ണ​കൂ​ട​ സം​വി​ധാ​ന​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത് നി​രാ​ശാജ​ന​കമാ​ണെ​ന്ന് കെസിവൈഎം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​രോ​ൺ കെ. ​റെ​ജി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group