പ്ലാസ്റ്റിക് ഉപയോഗം: കർശന നടപടിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടു വിളിച്ച യോഗത്തിലാണ് തീരുമാനം.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം തടയാൻ ശക്തമായ നടപടികള്‍ കൈക്കൊള്ളും.

പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m