രാജ്യത്തെയും ജനങ്ങളെയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കാൻ ഒരുങ്ങി പോളണ്ട്…

പോളണ്ട്: രാജ്യത്തെയും ജനങ്ങളെയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കാൻ ഒരുങ്ങി പോളണ്ടിലെ കത്തോലിക്കാ സഭ. ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന നാഷണൽ റിട്രീറ്റിന്റെ സമാപനദിനമായ ഒക്‌ടോബർ ഏഴിനാണ് സമർപ്പണം നടക്കുക. മധ്യപോളണ്ടിലെ കാലിസിലുള്ള സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് പോളിഷ് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റാനിസോ ഗോഡെക്കി മുഖ്യകാർമികത്വം വഹിക്കും.

വിശുദ്ധ യൗസേപ്പിനെ ആഗോളസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ചാണ് സമർപ്പണം. വിശുദ്ധ യൗസേപ്പ് സഭയുടെ കാവൽക്കാരൻ, വിശുദ്ധ യൗസേപ്പിന്റെ ജീവിതം, വിവാഹം, പിതൃത്വം തുടങ്ങിയന വിഷയങ്ങളാണ് നാഷണൽ റിട്രീറ്റ് ധ്യാനവിചിന്തങ്ങളായി സ്വീകരിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group