കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ല്‍ മു​​​ക്കി​​ക്കൊ​​​ല്ലു​​​ന്ന ന​​​യങ്ങ​​​ളാ​​​ണ് സർക്കാർ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന​​​ത് : ബിഷപ്പ് യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​യ​ഡോ​ഷ്യ​സ്

മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​യും ഉപ​​​ഭോ​​​ഗ​​​വും പ​​​ടി​​​പ​​​ടി​​​യാ​​​യി കു​​​റ​​​യ്ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ ഘ​​​ട്ടം​​​ ഘട്ട​​​മാ​​​യി കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ല്‍ മു​​​ക്കി​​ക്കൊ​​​ല്ലു​​​ന്ന ന​​​യ​​​ങ്ങ​​​ളാ​​​ണ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന​​​തെന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തെ​​​യ​​​ഡോ​​​ഷ്യ​​​സ്. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​ര്‍​ന്ന കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന വാ​​​ര്‍​ഷി​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യായി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.നാ​​​ടു മു​​​ടി​​​ഞ്ഞാ​​​ലും വ്യക്തി​​​ക​​​ള്‍ ന​​​ശി​​​ച്ചാ​​​ലും ഖ​​​ജ​​​നാ​​​വു നി​​​റ​​​യ​​​ണം എ​​​ന്ന ചി​​​ന്ത ഒ​​​രു ജ​​​നാ​​​ധി​​​പത്യ സ​​​ര്‍​ക്കാ​​​രി​​​നു ഭൂ​​​ഷ​​​ണ​​​മ​​​ല്ല. പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ല്‍ പ​​​റ​​​ഞ്ഞ​​​തു​​​ പോ​​​ലെ മ​​​ദ്യ​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത കു​​​റ​​​യ്ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍ വാ​​​ര്‍​ഷി​​​ക റി​​​പ്പോ​​​ര്‍​ട്ടും ട്ര​​​ഷ​​​റ​​​ര്‍ തോ​​​മ​​​സ്‌​​​കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ല്‍ സാ​​​മ്പ​​​ത്തി​​​ക റി​​​പ്പോ​​​ര്‍​ട്ടും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. രാ​​​വി​​​ലെ ന​​​ട​​​ന്ന പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​ത്തി​​​ല്‍ ‘മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ കാ​​​ണാ​​​ച്ച​​​ര​​​ടു​​​ക​​​ള്‍’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന വക്താ​​​വ് അ​​​ഡ്വ. ചാ​​​ര്‍​ളി​​​പോ​​​ള്‍ ക്ലാ​​​സ് ന​​​യി​​​ച്ചു.

പ്രോ​​​ഗ്രാം സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​ക്‌​​​സ്. ബോ​​​ണി, ആ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ അ​​​ന്നാ ബി​​​ന്ദു, ജെ​​​സി ഷാ​​​ജി, കെ.​​​എ​​​സ്. കു​​​ര്യാ​​​ക്കോ​​​സ്, സി​​​ബി ഡാ​​​നി​​​യേ​​​ല്‍, ജോ​​​സ് ക​​​വി​​​യി​​​ല്‍, അ​​​ന്തോ​​​ണി​​​ക്കു​​​ട്ടി ചെ​​​ത​​​ല​​​ന്‍, സി.​​​പി. ഡേ​​​വീ​​​സ്, ത​​​ങ്ക​​​ച്ച​​​ന്‍ കൊ​​​ല്ല​​​ക്കൊ​​​മ്പി​​​ല്‍, ജോ​​​യി പ​​​ടി​​​യാ​​​ര്‍​ത്ത് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ആ​​​ഗോ​​​ള ല​​​ഹ​​​രി വി​​​രു​​​ദ്ധ​​​ദി​​​ന​​​മാ​​​യ 26ന് ​​​പ്ര​​​തി​​​ഷേധ സ​​​ദ​​​സു​​​ക​​​ളും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ റാ​​​ലി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group