ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്‍റെ രാഷ്ട്രീയ സമീപനം പുനഃപരിശോധിക്കും: മാർ.വര്‍ഗീസ് ചക്കാലയ്ക്കല്‍

കൊച്ചി :തീരദേശജനതയോട് സർക്കാർ അവഗണന തുടരുന്ന പശ്ചാത്തലത്തിൽ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്‍റെ രാഷ്ട്രീയ സമീപനം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അറിയിച്ചു.

തീരദേശ ജനതയോട് സംസ്ഥാന സര്‍ക്കാര്‍ നീതി കാണിക്കാതിരിക്കുകയും മത്സ്യത്തൊഴിലാളികളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അവഗണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രീയ സമീപനം പുനഃപരിശോധിക്കാന്‍ 40ാം ജനറല്‍ അസംബ്ലി സമ്മേളനം തീരുമാനിച്ചതെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വ്യക്തമാക്കി.

വിഴിഞ്ഞം സമരത്തിന്‍റെ ഒത്തുതീര്‍പ്പ് നീതിപൂര്‍വ്വമല്ലെന്ന് വ്യക്തമാക്കിയ കെആര്‍എല്‍സിസി 40ാം ജനറല്‍ അസംബ്ലി സമ്മേളനം സര്‍ക്കാരിന്‍റെ ഭരണസംവിധാനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ നിര്‍വാഹണ ചുമതലകളിലും ലത്തീന്‍ സമുദായം അര്‍ഹമായവിധത്തില്‍  പരിഗണിക്ക പ്പെട്ടിട്ടില്ലെന്നും വിലയിരുത്തി. കൂടാതെ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായ മെത്രാന്‍ ബിഷപ് ഡോ. ക്രിസ്തുദാസ് എന്നിവരുടെ പേരില്‍ നീതീകരിക്കാനാവാത്തവിധം നിരവധി കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ മെത്രാൻമാരുടെയും വൈദികരുടെയും മത്സ്യത്തൊഴിലാളികളുടെയും പേരില്‍ ചുമത്തിയിട്ടുള്ള എല്ലാ കേസുകളും അടിയന്തരമായി പിന്‍വലിക്കണമെന്നും, ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group