മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസ്താവന പുറത്തുവിട്ടു

2022 മാർച്ച് 24-25 തിയതികളിൽ റോമിൽ നടന്ന സഭകളുടെ ആഗോള കൗൺസിലുകളുടെയും (WCC ) മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും (PCID) സംയുക്ത വാർഷിക യോഗത്തെക്കുറിച്ചുള്ള പ്രസ്താവന പുറത്തിറക്കി. ലോകസഭാ കൗൺസിലിന്റെ പൊതു സാക്ഷിത്വ സഹകരണ സംഘത്തിൽ നിന്നും ഡയകോണിയയിൽ നിന്നും രണ്ട് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

ലോക കൗൺസിലുകളും, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലും 1977 മുതൽ എക്യുമെനിക്കൽ സഹകരണ സംവാദത്തിലൂടെ പ്രധാനപ്പെട്ട നിരവധി സംയുക്ത പദ്ധതികൾക്ക് രൂപം കൊടുത്തു. മതാന്തര പ്രാർത്ഥന (1994); മതാന്തര വിവാഹത്തെക്കുറിച്ചുള്ള വിചിന്തനം (1997),ക്രൈസ്തവ സാക്ഷ്യം ബഹുമത ലോകത്തിൽ, പെരുമാറ്റ രീതികൾക്കുള്ള ശുപാർശകൾ (2011), ബഹുമത ലോകത്ത് സമാധാനത്തിനുള്ള വിദ്യാഭ്യാസം, ഒരു ക്രൈസ്തവ വീക്ഷണം(2019), മുറിവേറ്റ ലോക സേവനം മതാന്തര ഐക്യത്തിൽ കോവിഡ് -19 പരിചിന്തനത്തിനും പ്രവർത്തനത്തിനുമുള്ള ഒരു ക്രൈസ്തവ വിളി(2020) തുടങ്ങിയവയാണ്.

45 വർഷമായി രണ്ട് കാര്യാലയങ്ങളും തമ്മിൽ വർദ്ധിച്ചു വരുന്ന സൗഹൃദത്തിലും പരസ്പര സഹകരണത്തിലും സന്തോഷം പ്രകടിപ്പിച്ച് ഇരുഭാഗത്തെയും പ്രതിനിധികൾ 50ആം വാർഷികത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അറിയിക്കുകയും മതാന്തര സംവാദ സേവനത്തിൽ പൊതുവായ എക്യുമെനിക്കൽ ഇടപെടൽ തുടരാനുള്ള തങ്ങളുടെ ആഗ്രഹം ആവർത്തിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group