പൂങ്കാവ് പള്ളിയിലെ ദീപക്കാഴ്ച ചടങ്ങ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെട്ടു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർത്തി വയ്ക്കപ്പെട്ട പ്രശസ്തമായ പൂങ്കാവ് ലേഡി ഓഫ് അസംപ്ഷൻ ചാപ്പലിലെ ദീപകാഴ്ച ചടങ്ങ് ഈവർഷം കോവിഡ് ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെട്ടു.നാനാജാതിമതസ്ഥർ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിലും കർശനമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദീപക്കാഴ്ച നടന്നത്.പകർച്ചവ്യാധി സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ വർഷം വിശ്വാസികൾ വിളക്കുകൾ കൊണ്ടുവരേണ്ടതില്ലായിരുന്നു.250ഓളം വിളക്കുകൾ ഇടവക അംഗങ്ങൾ തന്നെ പള്ളിയിൽ സജ്ജീകരിച്ചിരുന്നു ..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group