ദൈവപിതാവിന്റെ കാരുണയുടെ കരങ്ങളായി ആരോഗ്യ പ്രവർത്തകരുടെ കരങ്ങൾ പരിണമിക്കുന്നു: മാർപാപ്പാ..

വത്തിക്കാൻ സിറ്റി :ആരോഗ്യ മേഖലയിൽ നിരവധി ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും എല്ലാ രോഗികൾക്കും ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിൽ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്ന് ഓർമ്മിപ്പിച്ച് മാർപാപ്പാ.

ഇക്കൊല്ലം ഫെബ്രുവരി 11-ന്, ലൂർദ്ദുനാഥയുടെ തിരുന്നാൾ ദിനത്തിൽ സഭ ആചരിക്കുന്ന ലോക രോഗീദിനത്തിന് മുന്നോടിയായി നൽകിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ യാഥാർത്ഥ്യം ചൂണ്ടിക്കാട്ടിയത്.

നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6,36). ജീവകാരുണ്യയാത്രയിൽ, നിങ്ങൾ, വേദനയനുഭവിക്കുന്നവരുടെ ചാരെ ആയിരിക്കുക എന്ന പ്രമേയത്തിൽ കേന്ദ്രീകൃതമക്കിയാണ് മാർപാപ്പ സന്ദേശം നൽകിയത്.

വലിയ ദാരിദ്ര്യത്തിന്റെയും പാർശ്വവൽക്കരണത്തിന്റെയും ഇടങ്ങളിലും സാഹചര്യങ്ങളിലും എല്ലാ രോഗികൾക്കും അവർക്ക് ആവശ്യമായ ആരോഗ്യപരിചരണം ഉറപ്പാക്കേണ്ടതിന് ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പാപ്പാ പറയുന്നു.

പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാനുള്ള യേശുവിന്റെ ക്ഷണം ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം സവിശേഷ പ്രാധാന്യം കൈവരിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി .

സ്നേഹത്തോടും ആധികാരികതയോടും കൂടി ചെയ്യുന്ന സേവനം തൊഴിൽപരമായ പരിധികൾക്കുമപ്പുറം ഒരു ജീവിത കർത്തവ്യമായി പരിണമിക്കുന്നുവെന്നും
ഉദ്ബോധിപ്പിച്ച പാപ്പാ വേദനിക്കുന്ന മനുഷ്യരെ സ്പർശിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കരങ്ങൾ ദൈവ പിതാവിന്റെ കരുണാർദ്ര കരങ്ങളുടെ അടയാളമായി ഭവിക്കുമെന്നും കൂട്ടിച്ചേർത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group