വിശുദ്ധ കുർബാന സ്വീകരിക്കുന്നതു തുടരണമെന്ന് മാര്‍പാപ്പ പറഞ്ഞതായി ബൈഡന്റെ വെളിപ്പെടുത്തൽ …

വാഷിംഗ്ടൺ ഡിസി :മാര്‍പാപ്പാ തന്നെ നല്ലൊരു കത്തോലിക്കാ വിശ്വാസി എന്നു വിളിച്ചെന്നും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും ദിവ്യകാരുണ്യം സ്വീകരിക്കുന്നതും തുടരണമെന്നുo പറഞ്ഞതായി ബൈഡന്റെ വെളിപ്പെടുത്തൽ…

സ്‌കോട്ട്ലന്‍ഡിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനു മുമ്പായി വത്തിക്കാനില്‍ മാര്‍പ്പാപ്പയുമായി 75 മിനിട്ടോളം നീണ്ടുനിന്ന സ്വകാര്യ സംഭാഷണത്തിലാണ് ദിവ്യകാരുണ്യം സ്വീകരിക്കുന്നതു തുടരണമെന്ന് പാപ്പാ തന്നോടു പറഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തിയത്.

ഗര്‍ഭച്ഛിദ്രാവകാശങ്ങളെ പിന്തുണയ്ക്കുന്നതു നിര്‍ത്താതെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ നിശിതമായി വിമര്‍ശിച്ച്, മാര്‍പാപ്പയുമായുള്ള ബൈഡന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പായി യു എസിലെ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് തന്റെ വെബ്‌സൈറ്റില്‍ വിശദമായ ഒരു കത്ത് പോസ്റ്റ് ചെയ്തിരുന്നത് സംബന്ധിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈഡൻ.

തങ്ങളുടെ കൂടിക്കാഴ്ചയില്‍ ഗര്‍ഭച്ഛിദ്രതേകുറിച്ചോ സ്വവർഗ വിവാഹത്തെ ക്കുറിച്ചോ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി ബൈഡന്‍ പറഞ്ഞു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group