യുദ്ധവും അക്രമണങ്ങളും നടത്താൻ ദൈവനാമം വിനിയോഗിക്കരുതെന്ന അഭ്യർത്ഥനയുമായി വീണ്ടും മാർപാപ്പാ

വത്തിക്കാൻ സിറ്റി : തിന്മയുടെ മൂർത്തീഭാവമായ യുദ്ധവും ആക്രമണങ്ങളും നടത്താൻ ദൈവനാമം വിനിയോഗിക്കരുതെന്ന അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പായുടെ സന്ദേശം.

ആദിമ നൂറ്റാണ്ടിൽ ക്രിസ്തുവിശ്വാസികളുടെ കൊലക്കളമായിരുന്ന റോമിലെ കൊളോസിയത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ്, ഏതാണ്ട് ഒരു വർഷം മുമ്പ് ഇതേ വേദിയിൽവെച്ച് താൻ ഉൾപ്പെടെയുള്ള വിവിധ മതനേതാക്കൾ ഒരുമിച്ചു നടത്തിയ അഭ്യർത്ഥന പാപ്പ വീണ്ടും ആവർത്തിച്ചത്.

‘ഈ വർഷം സമാധാനത്തിനായുള്ള നമ്മുടെ പ്രാർത്ഥന ഒരു ഹൃദയംഗമമായ അഭ്യർത്ഥനയായി മാറിയിരിക്കുന്നു. കാരണം, ഇന്ന് സമാധാനം ഗുരുതരമായി ലംഘിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുകയാണ്’ – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group