എമരിത്തൂസ് ബെനഡിക്ട് പാപ്പയ്ക്ക് ആശംസകൾ നേർന്ന് ഫ്രാൻസിസ് പാപ്പ…

വത്തിക്കാൻ സിറ്റി :എമരിത്തൂസ് ബെനഡിക്ട് 16-മന് അഭിനന്ദനവും ആശംസകളും നേർന്ന് ഫ്രാൻസിസ് പാപ്പ.പൗരോഹിത്യ സ്വീകരണത്തിന്റെ 70-ാം പിറന്നാൾ ആഘോഷിക്കുന്ന തന്റെ മുൻഗാമിയും വിശുദ്ധ പത്രോസിന്റെ 265-ാം പിൻഗാമിയുമായ ബെനഡിക്ട് 16-ാമൻ പാപ്പായ്ക്ക്
ഇന്നലത്തെ ആഞ്ചലൂസ് പ്രാർത്ഥനയുടെസമാപനത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ആശംസ നേർന്നത്.പ്രിയ പിതാവും സഹോദരനും’ എന്നാണ് ബനഡിക്ട് 16-ാമനെ ഫ്രാൻസിസ് പാപ്പ അഭിസംബോധന ചെയ്തത്.” പ്രിയ പിതാവും സഹോദരനുമായ പ്രിയപ്പെട്ട ബെനഡിക്ട് ഞങ്ങളുടെ സ്‌നേഹവും കൃതജ്ഞതയും സാമീപ്യവും അറിയിക്കുന്നു. നന്ദി,..ബെനഡിക്റ്റ്, അങ്ങയുടെ അമൂല്യമായ സാക്ഷ്യത്തിന് നന്ദി പറയുന്നു. ദൈവത്തിന്റെ ചക്രവാളത്തിലേക്കുള്ള അങ്ങയുടെ ഉറ്റുനോട്ടത്തിനും നന്ദി.. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group