ഐഡ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥനകൾ അറിയിച്ച് മാർപാപ്പാ..

വത്തിക്കാൻ സിറ്റി :അമേരിക്കൻ ഐക്യനാടുകളിൽ ആഞ്ഞ് വീശിയ ഐഡ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ നടന്ന ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം സംസാരിച്ച മാർപ്പാപ്പ, “കടുത്ത ചുഴലിക്കാറ്റിൽപെട്ട് സമീപ ദിവസങ്ങളിൽ ദുരിതമനുഭവിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും ദുരിതത്തിൽ മരണമടഞ്ഞവർക്ക് നിത്യ സൗഭാഗ്യം ലഭിക്കട്ടെ എന്നും പറഞ്ഞു.കഴിഞ്ഞദിവസം വീശിയ ചുഴലിക്കാറ്റിൽ ഇതുവരെ ന്യൂജേഴ്‌സി, ന്യൂയോർക്ക് സിറ്റിയിലും , 40 പേരും , ലൂസിയാനയിൽ 12 പേരും മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group