ഉക്രെയ്നുവേണ്ടി പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് മാർപാപ്പാ

പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഉക്രെയ്നുവേണ്ടി പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് മാർപാപ്പാ.

റോ​മ​ൻ ക​ത്തോ​ലി​ക്കാ സ​ഭ വി​ഭൂ​തി തി​രു​നാ​ളാ​യി ആ​ച​രി​ക്കു​ന്ന മാ​ർ​ച്ച് ര​ണ്ടിന് ഉക്രെയ്നു വേണ്ടി ഉ​പ​വാ​സ പ്രാർത്ഥനാ ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പാ ആഹ്വാനം ചെയ്തു.

ഇ​ന്ന​ലെ ന‌​ട​ന്ന പൊ​തു​ദ​ർ​ശ​ന വേ​ള​യി​ലെ പ്ര​സം​ഗ​ത്തി​ലാ​ണ്പാ​പ്പാ ഈ ​ആ​ഹ്വാ​നം ന​ട​ത്തി​യ​ത്.

സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യി യു​ക്രെ​യ്നി​ൽ നി​ല​വി​ലു​ള്ള സാ​ഹ​ച​ര‍്യ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ലെ തീ​വ്ര​വേ​ദ​ന​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഭാ​ഗീ​യ താ​ത്പ​ര‍്യ​ങ്ങ​ൾ​കൊ​ണ്ടു സ​ർ​വ​രു​ടെ​യും സ​മാ​ധാ​നം ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. രാ​ഷ്‌​ട്രീ​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ർ ദൈ​വ​ത്തി​നു മു​മ്പി​ൽ മ​ന​സാ​ക്ഷി പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

ദൈ​വം യു​ദ്ധ​ത്തി​ന്‍റെ​യ​ല്ല സ​മാ​ധ​ന​ത്തി​ന്‍റെ​യാ​ണ്. ദൈ​വം കു​റ​ച്ചു​പേ​രു​ടെ​യ​ല്ല എ​ല്ലാ​വ​രു​ടെ​യും പി​താ​വാ​ണ്. നാ​മെ​ല്ലാ​വ​രും ശ​ത്രുക്ക​ള​ല്ല, സ​ഹോ​ദ​ര​രാ​ക​ണം എ​ന്നു ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്നു. രാ​ജ‍്യ​ങ്ങ​ളു​ടെ സ​ഹ​വ​ർ​ത്തി​ത്വ​വും അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​ങ്ങ​ളും ത​ക​ർ​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്ക് അ​വ​ർ​ണ​നീ​യ​മാ​യ ദു​രി​ത​ങ്ങ​ൾ മാ​ത്രം സ​മ്മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളി​ൽ​നി​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്മാ​റ​ണ​മെ​ന്ന് മാ​ർ​പാ​പ്പാ ആ​വ​ശ‍്യ​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group