ചുഴലിക്കാറ്റ് ബാധിതരായ സമൂഹങ്ങൾക്ക് ഐക്യദാർഢ്യം അഭ്യർത്ഥിച്ച് മാർപാപ്പാ.

ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റ് മ്യാന്മറിനും ബംഗ്ലാദേശിനും ഇടയിലുള്ള പ്രദേശങ്ങളിൽ മരണവും നാശവും വിതച്ച സാഹചര്യത്തിൽ അവിടെ താമസിക്കുന്ന ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കാൻ സൗകര്യം ഒരുക്കണമെന്ന് ഫ്രാൻസിസ് പാപ്പാ അധികാരികളോടു അഭ്യർത്ഥിച്ചു.

മ്യാന്മറിൽ നടന്ന അക്രമത്തിൽ നിന്ന് പലായനം ചെയ്ത് അപകടകരമായ സാഹചര്യങ്ങളിൽ ബംഗ്ലാദേശിൽ എത്തുന്ന നിരവധി രോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പുറമെ എട്ട് ലക്ഷത്തിലധികം ആളുകൾക്ക് സഹായം ആവശ്യമാണെന്നും, ഈ സാഹചര്യത്തിൽ ആഗോള സമൂഹം സഹായഹസ്തം നീട്ടണമെന്നും പാപ്പ അഭ്യർത്ഥിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group