മെത്രാന്മാർക്കായുള്ള ഡിക്കാസ്റ്ററിയുടെ അംഗങ്ങളായി മൂന്നു വനിതകളെ മാർപാപ്പാ നിയമിച്ചു

മെത്രാന്മാർക്കായുള്ള ഡിക്കാസ്റ്ററിയിലേക്ക് മൂന്നു വനിതകളെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.

വത്തിക്കാൻ ഗവർണറേറ്റിന്റെ ഡെപ്യൂട്ടി ഗവർണർ റഫായേല പെത്രീനീ, സലേഷ്യൻ ആദ്ധ്യാത്മികത പിന്തുടരുന്ന ഡോട്ടേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്റ്റിൻസ് എന്ന സഭയുടെ മുൻ സുപ്പീരിയർ ജനറൽ ആയ സിസ്റ്റർ യോവാൻ റെവുങ്കോത്ത്, സ്ത്രീകൾക്കായുള്ള കത്തോലിക്കാ സംഘടനകളുടെ ആഗോളസമിതി (World Union of Catholic Women’s Organizations) യുടെ പ്രസിഡന്റ് ഡോ. മരിയ ലിയ സെവെരീനോ എന്നിവരാണ് മെത്രാന്മാർക്കായുള്ള റോമൻ ഡിക്കാസ്റ്ററിയുടെ പുതിയ വനിതാ അംഗങ്ങൾ.

ജൂലൈ 13 ബുധനാഴ്ചയാണ് പാപ്പാ ഈ മൂന്ന് വനിതകളെ, പുതിയ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്ന വത്തിക്കാൻ കൂരിയയിലെ ഡിക്കാസ്റ്ററിയിലേക്ക് നിയമിച്ചത്. ഡോ. മരിയ ലിയ സെവെരീനോയെ തിരഞ്ഞെടുത്തതു വഴി വത്തിക്കാൻ ഡിക്കാസ്റ്ററികളിലെ തന്നെ ആദ്യ അത്മായ വനിതയെയാണ് പാപ്പാ നിയമിച്ചത്. എട്ട് കർദ്ദിനാൾമാർ, രണ്ട് ബിഷപ്പുമാർ, ഒരു സന്യാസ വൈദികൻ എന്നിവരാണ് ഇപ്പോൾ നിയമിക്കപ്പെട്ട മറ്റ് അംഗങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group