ആന്തരീക ബധിരത അകറ്റാൻ ദൈവവചനം ശ്രവിക്കുക: ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി : ആത്മീയ ആരോഗ്യത്തിന് വേണ്ടിആന്തരിക ബധിരത മാറ്റേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ. ആന്തരിക ബധിരത മാറ്റുവാൻ ദൈവവചനം ശ്രവിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് വിശ്വാസികളോട് മാർപാപ്പാ പറഞ്ഞു .ആന്തരീക ബധിരതയിൽനിന്നുള്ള മുക്തിക്കായി ഈശോയോട് പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ ദൈവവചനം ശ്രവിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നതിലൂടെ ആത്മീയ സൗഖ്യത്തിന്റെ രഹസ്യം കണ്ടെത്താനാകുമെന്നും പറഞ്ഞു.
ബധിരനും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളവനുമായ ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന തിരുവചനത്തെ ആസ്പദമാക്കി ആഞ്ചലൂസ് സന്ദേശം നൽകവേയാണ് ആത്മീയ ആരോഗ്യത്തിന്റെ രഹസ്യത്തെ കുറിച്ച് മാർപാപ്പാ പറഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group