വത്തിക്കാൻ സിറ്റി: ജീവന്റെ അപ്പമായി യേശുവിനെ ജീവിതത്തിൽ സ്വീകരിക്കണമെന്നും ദൈവവുമായുള്ള ബന്ധത്തിൽ ആഴപ്പെടണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പിതാവായ ദൈവത്തെ അറിയിക്കാമെങ്കിലും അതിനുവേണ്ടിമാത്രമുള്ള ദൈവാന്വേഷണം വിഗ്രഹാരാധക പ്രലോഭനമാണെന്നും പാപ്പ പറഞ്ഞു.
അപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിനുശേഷം അനേകർ ഈശോയെ അനുഗമിക്കുന്ന തിരുവചനത്തെ ആസ്പദമാക്കി, ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പാ.അപ്പം വർദ്ധിപ്പിച്ച ഈശോയെ അനേകർ അനുഗമിക്കുന്നതായി സുവിശേഷം വ്യക്തമാക്കുന്നു. എന്നാൽ, ഈശോ പ്രവർത്തിച്ച അത്ഭുതം മാത്രമായിരുന്നു അവരെ ആകർഷിച്ചത്. യേശു പ്രവർത്തിച്ച അത്ഭുതത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാകാത്ത അവർ, തങ്ങളുടെ ഭൗതിക അപ്പം നിറയ്ക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളായി. ഇത്തരം ഇടുങ്ങിയ ചിന്താഗതിയെ കുറിച്ച് നാം ജാഗരൂകരാകണമെന്നും മാർപാപ്പ വിശ്വാസികളെ ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group