ബെനഡിക്ട് പാപ്പ സഭയുടെയും സുവിശേഷത്തിന്റെയും വിശ്വസ്തന്‍ : ഫ്രാന്‍സിസ് മാർപാപ്പ

കാലം ചെയ്ത ബെനഡിക്ട് പാപ്പ സുവിശേഷത്തിന്റെയും സഭയുടെയും വിശ്വസ്തനായ സേവകനായിരുന്നുവെന്ന് അനുസ്മരിച്ച് ഫ്രാന്‍സിസ് മാർപാപ്പ.

20,21 നൂറ്റാണ്ടുകളിലെ പ്രമുഖ ദൈവശാസ്ത്രജ്ഞന്മാരില്‍ ഒരാളായ ബെനഡിക്ട് പാപ്പയുടെ വിയോഗം സഭയെ ദുഃഖത്തില്‍ ആഴ്ത്തിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ഫ്രാന്‍സിസ് പാപ്പ ത്രികാലജപ പ്രാര്‍ത്ഥന മദ്ധ്യേ പരിശുദ്ധ കന്യക മാതാവിന് സമര്‍പ്പിച്ചു.

ഒരേ ഹൃദയത്തോടും ഒരേ ആത്മാവോടും കൂടെ സഭ ഒറ്റകെട്ടായി കൊണ്ടു പോകാൻ ബെനഡിക്ട് പാപ്പയ്ക്ക് സാധിച്ചു എന്നും അദ്ദേഹം സഭക്കും ലോകത്തിനുമായി ചെയ്ത നന്മകളെ ഓര്‍ത്ത് ദൈവത്തിന് നന്ദി പ്രകാശിപ്പിക്കാമെന്നും ത്രികാല ജപ പ്രാര്‍ത്ഥന മദ്ധ്യേ നല്കിയ സന്ദേശത്തില്‍ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group