ഹോംങ് കോംഗ് കത്തോലിക്കരെ ആദ്യമായി സംബോധന ചെയ്ത് മാർപാപ്പാ

ഹോംങ് കോംഗിലെ കത്തോലിക്കാ വിശ്വാസികളെ വീഡിയോ സന്ദേശത്തിലൂടെ ആദ്യമായി സംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ

ഹോംങ് കോംഗ് രൂപതാധ്യക്ഷൻ ബിഷപ് സ്റ്റീഫനുമായി മാർപാപ്പ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് ശേഷമായിരുന്നു വീഡിയോ സന്ദേശം.

ഹോംങ് കോംഗിലും ചൈനയിലും വളരെ രൂക്ഷമായ രീതിയിൽ കോവിഡ് ഈ മാസം മുതൽ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനതകളെ ആശീർവദിച്ചുകൊണ്ട് പാപ്പ വീഡിയോ സന്ദേശം നല്കിയത്.

നിങ്ങളുടെ വിശ്വാസത്തിനും യേശുക്രിസ്തുവിനോടും അവിടുത്തെ അമ്മയായ പരിശുദ്ധ മറിയത്തോടും ഉള്ള സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു. കർത്താവി നോടുകൂടെ നടക്കുക. ചില സമയങ്ങളിൽ നമ്മുടെ യാത്രകളിൽ നമ്മുടെ കാഴ്ചവെട്ടത്തിൽ കർത്താവ് മറഞ്ഞിരിക്കുന്നതുപോലെ തോന്നിയേക്കാം. പക്ഷേ എപ്പോഴും അവിടുന്ന് നമ്മോടു കൂടെയുണ്ട് അതിന് പ്രത്യാശയോടെയുള്ള
കാത്തിരിപ്പ് അത്യാവശ്യമാണ്. ഞാൻ നിങ്ങളോടു കൂടെയുണ്ട്.നിങ്ങളെ അത്യധികം സ്നേഹിക്കുന്നു. നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു, ദയവായി എനിക്കുവേണ്ടിയും പ്രാർത്ഥിക്കുക. ഇറ്റാലിയൻ ഭാഷയിൽ നല്കിയ സന്ദേശത്തിൽ പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group