ക്രിസ്തുവിനെ സേവിക്കാൻ വാഴ്ത്തപ്പെട്ട അഗുചിതയുടെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു: മാർപാപ്പാ

വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട അഗുചിതയുടെ ജീവിതം ക്രിസ്തുവിനെ സേവിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.മേയ് എട്ടിന് വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പാ.

“ഈ മിഷനറി, തന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും, നീതിയുടെയും സമാധാനത്തിന്റെയും സുവിശേഷത്തിന് വേണ്ടി സാക്ഷ്യം വഹിച്ചു. ദരിദ്രർക്കു വേണ്ടി, പ്രത്യേകിച്ച് കർഷകരായ സാധാരണ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിച്ചു. വിശ്വസ്തതയോടും ധൈര്യത്തോടും കൂടി ക്രിസ്തുവിനെ സേവിക്കാൻ വാഴ്ത്തപ്പെട്ട അഗുചിതയുടെ ജീവിതം നമുക്ക് പ്രചോദനമേകട്ടെ”- പാപ്പാ പറഞ്ഞു.

കോൺഗ്രിഗേഷൻ ഓഫ് ഔവർ ലേഡി ഓഫ് ചാരിറ്റി ഓഫ് ദി ഗുഡ് ഷെപ്പേർഡ് എന്ന സന്യാസ സമൂഹത്തിലെ അംഗമായ മരിയ അഗസ്റ്റിന റിവാസ് ലോപ്പസ് എന്ന സി. അഗുചിത.1990-ലാണ് കമ്മ്യൂണിസ്റ്റ് തീവ്രവാദികളാൽ കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group