മനുഷ്യമഹത്വത്തെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ടായിരുന്ന വിശുദ്ധ വ്യക്തിത്വമാണ് ബെനഡിക്ട് പാപ്പ :പ്രൊ ലൈഫ് അപ്പോസ്തലേറ്റ്‌.

മനുഷ്യജീവിതത്തിന്റെ മഹത്വംലോകത്തിന് വെളിപ്പെടുത്തുന്നതിൽ സഭയുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ ചാക്രിയലേഖനങ്ങളിലൂടെയും നിലപാടുകളിലൂടെയും വ്യക്തമായി അവതരിപ്പിക്കുവാൻ ആത്മാർത്ഥമായി അവതരിപ്പിക്കുവാൻ പരിശ്രമിച്ച മാർപാപ്പയാണ് ബനഡിക്ട് പതിനാറമനെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുസ്മരിച്ചു.

വിശ്വാസസംരക്ഷണത്തിന് വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യനിലപാടുകളെടുത്ത വിശുദ്ധ വ്യക്തിത്വത്തിൻെറ ഉടമയായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ നേതൃത്വവും പ്രൊ ലൈഫ് പ്രവർത്തകർ ആദരവോടെ എക്കാലവും സ്മരിക്കുമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുശോചന സന്ദേശത്തിൽ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group