ഉക്രൈൻ യുദ്ധം അവസാനിക്കുന്നതിനായി അവിരാമം പ്രാർത്ഥിക്കുക.: മാർപാപ്പാ

യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും അഭ്യർത്ഥിച്ചുകൊണ്ട് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

ഒരുമിച്ചുപ്രാർത്ഥിക്കാം “ഉക്രൈൻ” (#PrayTogether #Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടി ) ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ ഉക്രൈനു വേണ്ടി അഭിരാമം പ്രാർത്ഥിക്കുവാൻ വിശ്വാസികളെ ആവർത്തിച്ച് ക്ഷണിച്ചത്.

നമുക്ക് ഒരുമിച്ച് നമ്മുടെ യാചനകൾ ഉയർത്താം: ഇനിയൊരിക്കലും യുദ്ധമരുത്, ആയുധങ്ങളുടെ ഗർജ്ജനo വീണ്ടും ഉണ്ടാകരുത്, ഇത്രയേറെ യാതനകൾ ഇനി ഉണ്ടാകരുത്! നാം പ്രാർത്ഥന അവസാനിപ്പിക്കുന്നില്ല, നേരെമറിച്ച്, കൂടുതൽ തീക്ഷണതയോടുകൂടി നാം ദൈവത്തോട് അപേക്ഷിക്കുന്നു. കർത്താവേ, സമാധാനത്തിന്റെ നാഥാ, വരേണമേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണങ്ങളും പ്രതിച്ഛായകളുമാക്കൂ! ”.- പാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group