മാർപാപ്പായുടെ കാൽ മുട്ടുവേദന കൂടിയതിനാൽ വിഭൂതി ബുധനാഴ്ച്ചയിലെ തിരുകർമ്മത്തിലും ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ച് നടക്കുന്ന മെഡിറ്ററേനിയൻ രാജ്യങ്ങളിലുള്ള മെത്രാൻമാരുടെ സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കില്ല.
കാൽമുട്ട് വേദന കൂടിയതിനാലും നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലും പാപ്പായോട് പൊതുപരിപാടികൾ ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ തീരുമാനം എന്ന് വത്തിക്കാൻ അറിയിച്ചു.
മാർച്ച് രണ്ടാം തീയതി റോമിലെ സാന്ത സബീന ബസിലിക്കയിൽ വച്ചായിരുന്നു വിഭൂതി തിരുകർമ്മങ്ങൾ നിശ്ചയിച്ചിരുന്നത്. വിഭൂതി ദിനത്തിൽ പതിവായി വി. അൻസൽമിന്റെ പളളിയങ്കണത്തിൽ നിന്ന് പ്രദക്ഷിണം തുടങ്ങി സാന്താ സബീന ബസിലിക്കയിൽ എത്തിചേരാറാണ് പതിവ്. ഈ ദിവസങ്ങളിൽ മുഴുവൻ പാപ്പയോട് കടുത്ത മുട്ട് വേദന കാരണം വിശ്രമിക്കാൻ ഡോക്ടർ ആവശ്യപെട്ടിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 26 ന് നടന്ന പൊതു കൂടിക്കാഴ്ചയിൽ പങ്കെടുത്തവരോട് പാപ്പ മുട്ട് വേദന മാറാൻ പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കഠിനമായ വേദന സഹിക്കുന്ന പാപ്പാക്ക് വേണ്ടി നമുക്കും പ്രാർത്ഥിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group