ലോകത്തെ മുഴുവൻ ആശീർവദിച്ചു കൊണ്ട് പാപ്പായുടെ ഊർബി ഏത്ത് ഓർബി ആശീർവ്വാദo

ഉയിർപ്പു ഞായറാഴ്ച, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മദ്ധ്യ ബാൽക്കണിയിൽ നിന്നുകൊണ്ട് ലോകത്തിനു മുഴുവൻ “ഊർബി ഏത്ത് ഓർബി” സന്ദേശവും ആശീർവ്വാദവും നല്കി.

വിവിധ രാജ്യക്കാരായിരുന്ന പതിനായിരങ്ങൾ ഈ തിരുക്കർമ്മത്തിൽ സാക്ഷികളായി . ദിവ്യബലിയുടെ അവസാനം പാപ്പാ തിരുവസ്ത്രങ്ങൾ മാറിയതിനു ശേഷം പേപ്പൽ വാഹനത്തിൽ ജനങ്ങൾക്കിടയിലൂടെ നീങ്ങുകയും അവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് പാപ്പാ ബസിലിക്കയുടെ അങ്കണത്തിന് അഭിമുഖമായുള്ള മുകപ്പിലേക്കു പോകുകയും മദ്ധ്യ ബാൽക്കണിയിൽ നിന്നുകൊണ്ട്, റോമാ നഗരത്തിനും ലോകത്തിനും എന്നർത്ഥമുള്ള “ഊർബി ഏത്ത് ഓർബി” (Urbi et Orbi) സന്ദേശവും, സഭ നിഷ്ക്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നേരിട്ടോ മാദ്ധ്യമങ്ങളിലൂടെയോ സ്വീകരിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം പ്രദാനം ചെയ്യുന്ന “ഊർബി ഏത്ത് ഓർബി” ആശീർവ്വാദം നല്കുകയുo ചെയ്തത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group