ദാരിദ്ര്യത്തെ പുൽകിയ ശാന്തിദൂതനായ പ്രകൃതിസ്നേഹിയുടെ നാട്ടിലേക്ക് വീണ്ടും സന്ദർശനത്തിന് ഒരുങ്ങി മാർപാപ്പാ…

വത്തിക്കാൻ സിറ്റി :ഫ്രാൻസിസ് പാപ്പാ നവംബർ മാസത്തിൽ അസ്സീസി സന്ദർശിക്കും.

നവംബർ 14-ന് പാവപ്പെട്ടവർക്കായുള്ള അഞ്ചാം ലോക ദിനം ആചരിക്കുന്നതിനുള്ള ഒരുക്കമെന്നോണമാണ് പാപ്പാ നവംബർ 12-ന് അസ്സീസിയിൽ എത്തുകയെന്നും അതൊരു സ്വകാര്യസ്വഭാവമുള്ള സന്ദർശനമായിരിക്കുമെന്നും അസ്സീസി രൂപതയുടെ പത്രക്കുറിപ്പ് അറിയിച്ചു .

മാർപാപ്പാ വീണ്ടും അസ്സീസിയിൽ എത്തും എന്ന വാർത്ത തങ്ങളുടെ ഹൃദയത്തെ ആനന്ദത്താൽ നിറയ്ക്കുന്നുവെന്ന് അസ്സീസി- നോചെറ ഊമ്പ്ര- ഗ്വാൽദ തദീനൊ രൂപതയുടെയും ഫൊളീഞ്ഞൊ രൂപതയുടെയും മെത്രാൻ ദൊമേനിക്കൊ സൊറെന്തീനൊ പറഞ്ഞു.മാർപാപ്പാ 2013 ഒക്ടോബർ 4-ന് അസ്സീസിയിലെത്തിയതും പാവപ്പെട്ടവരുമൊത്ത് ഭക്ഷണം കഴിച്ചതും ബിഷപ്പ് സൊറെന്തീനൊ അനുസ്മരിച്ചു .

ദരിദ്രരിൽ ദരിദ്രനായിത്തീർന്ന ക്രിസ്തുവിനെ പാവപ്പെട്ടവരിൽ കാണാൻ അറിയാമായിരുന്ന വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ജീവിതത്തെ സുവിശേഷത്തോട് ഐക്യ പെടുത്തുവാൻ നമ്മെ സഹായിക്കുന്നതാണ് പാപ്പായുടെ അസ്സീസി യാത്രകളും അവിടത്തെ പാപ്പായുടെ പരിപാടികളും എന്ന് അദ്ദേഹം വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group