പെസഹാ വ്യാഴാഴ്ച പന്ത്രണ്ട് തടവുകാരുടെ പാദങ്ങൾ കഴുകാനൊരുങ്ങി മാർപാപ്പാ

പെസഹാ വ്യാഴാഴ്ചത്തെ വിശുദ്ധ കുർബാന റോമിനു പുറത്തുള്ള ജയിലിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കും.അവിടെ മാർപാപ്പാ 12 തടവുകാരുടെ പാദങ്ങൾ കഴുകും.

റോമിൽ നിന്ന് 50 മൈൽ വടക്കുപടിഞ്ഞാറുള്ള തുറമുഖ പട്ടണമായ സിവിറ്റ വേച്ചിയയിലെ ജയിലിലാണ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയെന്ന് ഇറ്റാലിയൻ ജയിൽ ചാപ്ലിന്മാരുടെ പത്രക്കുറിപ്പിൽ പറയുന്നു.

സിവിറ്റവേച്ചിയ ജയിലിൽ ഏകദേശം 500 തടവുകാരുണ്ട്.ഫ്രാൻസിസ് മാർപാപ്പ 2013 -ൽ ആരംഭിച്ചതാണ് പെസഹാ വ്യാഴാഴ്ച ജയിലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന രീതി. മാർപാപ്പാ ആയതിനു തൊട്ടുപിന്നാലെ, പെസഹാ വ്യാഴാഴ്ച ആരാധനക്രമം ജയിലിലോ, ജുവനൈൽ ഹോമിലോ ആണ് ആഘോഷിക്കുന്നത്.”ലോകത്തിന്
സാമീപ്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം അയയ്ക്കുന്നതിന് ഒരിക്കൽക്കൂടി ഈ ഇടം തിരഞ്ഞെടുത്തതിന് ഞങ്ങൾ പരിശുദ്ധ പിതാവിനോട് നന്ദിയുള്ളവരാണ്.”
ഇറ്റലിയിലെ ജയിൽ ചാപ്ലിന്മാരുടെ പ്രതിനിധിയായ ഫാ. റാഫേൽ ഗ്രിമാൽഡി
പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group