ബെനഡിക്ട് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം

വത്തിക്കാന്‍: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആരോഗ്യനില വഷളായതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മറ്റെയോ ബ്രൂണി സ്ഥിരീകരിച്ചു.

ഗുരുതര രോഗാവസ്ഥയില്‍ കഴിയുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് വേണ്ടി ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ള സഭാദ്ധ്യക്ഷന്മാരുടെയും വിശ്വാസികളുടെയും പ്രാര്‍ത്ഥനാ സഹായം സമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പൊതുകൂടിക്കാഴ്ച മദ്ധ്യേ ഫ്രാന്‍സിസ് പാപ്പ ബെനഡിക്ട് പാപ്പയ്ക്ക് വേണ്ടി അപ്രതീക്ഷിത പ്രാര്‍ത്ഥനാഹ്വാനം നടത്തിയിരുന്നു. ബെനഡിക്ട് പാപ്പയുടെ ആരോഗ്യസ്ഥിതി മോശമാവുകയാണെന്നും, ഗുരുതരമായ രോഗാവസ്ഥയിലൂടെ യാണ് എമിരിറ്റസ് പാപ്പ കടന്ന് പോകുന്നത് എന്നുമുള്ള വെളിപ്പെടുത്തലാണ് ഫ്രാന്‍സീസ് പാപ്പ പോള്‍ ആറാമന്‍ ഹോളില്‍ വെച്ച് നടത്തിയത്.

തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം വിശ്വാസികള്‍ ഏറ്റെടുക്കുന്നതാണ് കാണാന്‍ സാധിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കപ്പെടുകയും വിശ്വാസികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അതേസമയം, ബെനഡിക്ട് പാപ്പയുടെ ആരോഗ്യനില വഷളായതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മറ്റെയോ ബ്രൂണിയും സ്ഥിരീകരിച്ചു. ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ബെനഡിക്ട് പാപ്പയ്ക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഭാദ്ധ്യക്ഷന്‍മാരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group