ബെനഡിക്ട് പാപ്പയുടെ ഭൗതീക ദേഹം പെട്ടിയിലേക്ക് മാറ്റി

വത്തിക്കാൻ: കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതസംസ്കാരം ഇന്നു നടക്കാനിരിക്കെ മൃതദേഹം സൈപ്രസ് മരത്തിൽ നിർമ്മിച്ച പെട്ടിയിലേക്ക് മാറ്റി.

ബെനഡിക്ട് പതിനാറാമന്റെ ദീർഘകാല സെക്രട്ടറിയായിരുന്ന ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയിൻ, കർദ്ദിനാളുമാർ, മെത്രാന്മാർ, വൈദികർ, 2013-ൽ മാർപ്പാപ്പ പദവിയിൽ നിന്ന് അദ്ദേഹം സ്ഥാനത്യാഗം ചെയ്ത ശേഷം അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതശരീരം സൈപ്രസ്പ്പെട്ടിയിലേക്ക് മാറ്റി സീൽ ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group