മെക്സിക്കോയിൽ നിന്ന് അയച്ച സമാധാന പ്രാവിന്റെ ശിൽപ്പം ആശീർവദിച്ച് മാർപാപ്പാ

ലോകത്തിൽ സമാധാനത്തിന്റെ പ്രചാരകനായി തുടരട്ടെ എന്ന ആശംസയോടെ മെക്സിക്കോയിൽ നിർമ്മിച്ച സമാധാന പ്രാവിന്റെ ശിൽപം ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പാ.

റോമിൽ നിന്ന് കസാക്കിസ്ഥാനിലേക്ക് ഉള്ള വിമാന യാത്രയിൽ ആണ് പാപ്പാ പ്രാവിന്റെ ശിൽപ്പം സ്വീകരിക്കുകയും ആശീർവദിക്കുകയും ചെയ്തത്.

മെക്സിക്കോയിൽ നിർമ്മിച്ച ഈ ശിൽപം പത്രപ്രവർത്തകരുടെ ഡീൻ വാലന്റീന അലസ്രാഖിയാണ് മാർപാപ്പയ്ക്ക് കൈമാറിയത്.

സമാധാനത്തിന്റെ പ്രാവിനെ പ്രതിനിധീകരിക്കുന്ന ശിൽപം ഗ്വാഡലജാരയിൽ നിന്നുള്ള മെക്സിക്കൻ പ്രസ്ഥാനമായ യുണിഡോസ് പോർ ലാ പാസ് അയച്ചതാണെന്ന് മെക്സിക്കൻ പത്രപ്രവർത്തകൻ പറഞ്ഞു . 2019 ൽ നടന്ന സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രതീകമായിരുന്നു ഇത് എന്നും അദ്ദേഹം വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group