യുക്രൈൻ അഭയാർത്ഥികൾക്ക് നൽകാനുള്ള ഈസ്റ്റർ സമ്മാനങ്ങൾ ആശീർവദിച്ച് മാർപാപ്പാ

പോളണ്ടിൽ കഴിയുന്ന യുക്രൈൻ അഭയാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള സമ്മാന പൊതികൾ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പാ.

10000 ലധികം സമ്മാന പൊതികളാണ് കത്തോലിക്കാ സംഘടനായ നൈറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തിൽ പോളണ്ടിലെ യുക്രേനിയൻ അഭയാർത്ഥികൾക്ക് നൽകുന്നത്.

ഫ്രാൻസിസ് മാർപാപ്പയും നൈറ്റ്സ് ഓഫ് കൊളംബസിന്റെ തലവനായ പാട്രിക് കെല്ലിയും കുടുംബവുമായി വത്തിക്കാനിൽ നടന്ന സ്വകാര്യ സദസിലാണ് പാപ്പാ സമ്മാനങ്ങൾ ആശീർവദിച്ചത്.

ഭക്ഷണ സാധനങ്ങളും പെസഹാ മെഴുകുതിരിയും അടങ്ങുന്നതാണ് സമ്മാനപ്പൊതികൾ. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ ഒരു പാരമ്പര്യമാണ് ഈസ്റ്ററിന് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.

“യുദ്ധത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ യുക്രൈനിലും പോളണ്ടിലും ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങളും ഫ്രാൻസിസ് മാർപാപ്പയോട് പങ്കുവെയ്ക്കാൻ അവസരം ലഭിച്ചുവെന്നും യുക്രേനിയൻ കുടുംബങ്ങൾക്ക് ഈ സമ്മാനപ്പൊതികൾ വിതരണം ചെയ്യുന്നതിലൂടെ, യുദ്ധത്തിന്റെ ഈ സമയത്തും ഞങ്ങൾ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ വെളിച്ചവും പ്രത്യാശയും പങ്കിടുകയാണെന്നും “- പാട്രിക്ക് പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group