റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മാർപാപ്പാ

യുക്രൈനിൽ രണ്ടു മാസമായി നടക്കുന്ന റഷ്യൻ അധിനിവേശം അവസാനിപ്പി ക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പാ. ഏപ്രിൽ 24 ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ജൂലിയൻ കലണ്ടർ പ്രകാരം പൗരസ്ത്യ ഓർത്തഡോക്സ് സഭകളും നിരവധി ലത്തീൻ സമൂഹങ്ങളും ഇന്നാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു. അവൻ എല്ലാ ഹൃദയങ്ങളിലും പ്രത്യാശ നിറയ്ക്കട്ടെ. യുദ്ധത്തിന്റെ കെടുതിയിൽ വേദനിക്കുന്നവർക്ക് അവൻ സമാധാനം നൽകട്ടെ” – പാപ്പാ പറഞ്ഞു. ദൈവകരുണയുടെ ഞായറാഴ്ചത്തെ റെജീന കേലി പ്രാർത്ഥനയ്ക്കു ശേഷമാണ് പാപ്പാ യുക്രൈൻ യുദ്ധത്തെക്കുറിച്ച് വീണ്ടും സംസാരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group