ഇറാഖ് സന്ദർശനത്തെ അനുസ്മരിച്ച് മാർപാപ്പാ

ചരിത്രപ്രാധാന്യം നിറഞ്ഞ ഇറാഖ് സന്ദർശനത്തെ അനുസ്മരിച്ച് മാർപാപ്പാ.
വത്തിക്കാനിൽ ഇറാഖി ക്രിസ്ത്യൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ ഒരു വർഷം മുൻമ്പ് മാർച്ചിൽ നടത്തിയ തന്റെ ചരിത്രപരമായ ഇറാഖ് സന്ദർശനത്തെ പ്രത്യേകം അനുസ്മരിച്ചത് .

2021 മാർച്ച് 5 മുതൽ 8 വരെ തീയതികളിൽ നടത്തിയ ഇറാഖിലേക്കുള്ള തന്റെ യാത്ര അവിസ്മരണീയമായ ഒരു സന്ദർശനമായിരുന്നുവെന്നും മധ്യപൂർവ്വ ദേശത്തെ ക്രിസ്ത്യൻ സാന്നിധ്യത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു.

“ക്രിസ്ത്യാനികളില്ലാതെ ഇറാഖിനെ സങ്കൽപിക്കാൻ കഴിയില്ലെന്ന് ഒരിക്കൽക്കൂടി നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ബോധ്യം മതപരമായ അടിത്തറയിൽ മാത്രമല്ല, സാമൂഹികവും സാംസ്കാരികവുമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group