ബിഷപ്പ് ഡേവിഡ് ഒ’കോണലിന്റെ കൊലപാതകത്തിൽ അനുശോചനമറിയിച്ച് മാർപാപ്പാ

വത്തിക്കാൻ സിറ്റി :ലോസ് ആഞ്ചലെസ് അതിരൂപതയിലെ സഹായമെത്രാനായിരുന്ന ബിഷപ്പ് ഡേവിഡ് ഒ’കോണലിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചന സന്ദേശമയച്ചു.

ലോസ് ആഞ്ചലെസ് അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ഡേവിഡ് ഓ’കോണലിന്റെ മരണത്തിൽ പരിശുദ്ധ പിതാവ് ദുഃഖിതനാണെന്ന് മാർപാപ്പായ്ക്ക് വേണ്ടി കർദ്ദിനാൾ പിയെത്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.

ലോസ് ആഞ്ചലസിൽ പൗരോഹിത്യകാലത്തും മെത്രാനായിരുന്ന സമയത്തും അദ്ദേഹം നൽകിയ സേവനങ്ങളെയോർത്ത് ദൈവത്തിന് നന്ദി പറയുന്നതിൽ അതിരൂപതയിലെ ഏവരോടും പാപ്പായും ചേരുന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.

പാവപ്പെട്ടവർക്കും കുടിയേറ്റക്കാർക്കും ദരിദ്രർക്കും അദ്ദേഹം നൽകിയ പ്രത്യേക പരിഗണനയും അവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളും പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. പ്രാദേശിക സമൂഹങ്ങൾ ക്കിടയിൽ ഐക്യവും സമാധാനവും സഹകരണവും വളർത്തുന്നതിനും അദ്ദേഹം പരിശ്രമിച്ചിരുന്നു. നിര്യാതനായ ബിഷപ്പ് ഓ’കോണലിന്റെ ആത്മാവിനെ ദൈവത്തിന്റെ കരുണക്കായി സമർപ്പിച്ച പാപ്പാ, അതിക്രമങ്ങളെയും തിന്മയെയും ഉപേക്ഷിക്കാനും നന്മ കൊണ്ട് അവയെ അതിജീവിക്കാനും ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖിതരായിരിക്കുന്നവർക്കും പുനരുത്ഥാനത്തിലുള്ള വിശ്വാസത്തോടെ മൃതസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കും പാപ്പാ തന്റെ ആശീർവാദവും ദൈവത്തിലുള്ള ആശ്വാസവും നേർന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group