ദീർഘവും ക്ഷമാപൂർവ്വവുമായ പ്രതിബദ്ധത അംഗീകരിക്കപ്പെടണം: ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാൻ സിറ്റി: അറിയുന്നതിലും സൃഷ്ടിചെയ്യുന്നതിലും അതിരുകളില്ലാത്തതാണ് മനുഷ്യന്റെ മനസ്സും ആത്മാവുമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

രചന, ശാസ്ത്രീയ ഗവേഷണ പഠനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവരെ ആദരിക്കുന്നതിന്, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ നാമത്തിലുള്ള ജോസഫ് റാറ്റ്സിംഗർ വത്തിക്കാൻ ഫൗണ്ടേഷൻ നല്കുന്ന റാറ്റ്സിംഗർ പുരസ്ക്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പാ.

കോവിഡ് 19 മഹാമാരി മൂലം സമ്മാനദാനച്ചടങ്ങ് കഴിഞ്ഞ വർഷം സംഘടിപ്പിച്ചിരുന്നില്ല.

ജർമ്മൻകാരായ ശ്രീമതി ഹന്ന ബാർബര ഗേൽ ഫൽക്കോവിറ്റ്സ് (Hanna-Barbara Gerl-Falkovitz), ലുഡ്ഗെർ ഷ്വിയെൻഹോഴ്സ്റ്റ് ഷോൺബെർഗെർ ( Ludger Schwienhorst-Schönberger) എന്നീ പ്രൊഫസ്സർമാരാണ് ഇക്കൊല്ലത്തെ റാറ്റ്സിംഗർ പുരസ്ക്കാര ജേതക്കാൾ,

ദൈവശാസ്ത്രജ്ഞനും തത്വചിന്തകനുമായ പ്രൊഫസ്സർ ഷാൻ ലുക് മാരിയൊൺ (Jean-Luc Marion) ആസ്ത്രേലിയ സ്വദേശിനി പ്രൊഫസ്സർ ട്രെയ്സി റോളണ്ട് (Tracey Rowland) എന്നിവർക്കായിരുന്നു 2020-ലെ റാറ്റ്സിംഗർ പുരസ്കാരം ലഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group