മതാന്തര സമ്മേളനത്തെ അഭിനന്ദിച്ച് മാർപാപ്പ

വിവിധ മതങ്ങളിലെ വിശ്വാസികൾക്കിടയിൽ ഐക്യം വളർത്തുന്നതിനുള്ള പ്രസ്ഥാനത്തിന്റെ സമർപ്പണത്തെ എടുത്തു കാണിച്ചുകൊണ്ട് ഫൊക്കോളർ പ്രസ്ഥാനം സംഘടിപ്പിച്ച അന്തർമത സമ്മേളനത്തിൽ പങ്കെടുത്തവരുമായി കൂടികാഴ്ച നടത്തി ഫ്രാൻസിസ് പാപ്പ.

ധനകാര്യവും മാനവികതയും മതവും തമ്മിലുള്ള ഒരു സംവാദം ആരംഭിക്കാൻ ഈ രണ്ട് വർഷത്തിനുള്ളിൽ അവർ ചെയ്ത പ്രവർത്തനങ്ങളുടെ ഫലങ്ങൾ താൻ താൽപ്പര്യത്തോടെ വായിച്ചതായി അറിയിച്ച പാപ്പ ഇറ്റാലിയൻ സാമ്പത്തിക വ്യവസ്ഥയുടെ പ്രതിനിധികളുമായി ഈ ‘സംവാദങ്ങൾ’ ആരംഭിക്കാൻ അവർ നടത്തിയ തിരഞ്ഞെടുപ്പിനെ പ്രശംസിച്ചു.

ദരിദ്രരെ സഹായിക്കുന്നതിനായി ആരംഭിച്ച ‘മോന്തി ദി പീയേത്താ’ എന്ന പദ്ധതി പതിവ് ക്ഷേമ യുക്തിയിൽ വീഴാതെ നടത്തിയ മികച്ച പ്രോത്സാഹനമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ അതിലൂടെ നൽകിയ വായ്പകൾ ആളുകൾക്ക് സ്വന്തം ജോലി ആരംഭിക്കാൻ സഹായിക്കുകയും അങ്ങനെ അവരുടെ ന്യായമായ അന്തസ്സ് കണ്ടെത്താൻ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group