സാമൂഹിക പ്രതിസന്ധികൾ അനുഭവിക്കുന്ന പെറുവിനോട് ആത്മീയ ഐക്യം അറിയിച്ച് മാർപാപ്പാ

വത്തിക്കാൻ സിറ്റി: സാമൂഹിക പ്രതിസന്ധി അനുഭവിക്കുന്ന പെറുവിലെ ജനങ്ങളോട് തന്റെ ആത്മീയ സാമീപ്യം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.
ഓശാന ദിനമായ ഏപ്രിൽ പത്തിന് വത്തിക്കാനിലെ തിരുക്കർമ്മങ്ങൾക്ക് ശേഷമാണ് പെറുവിലെ ജനങ്ങളോടുള്ള തന്റെ ആത്മീയ സാമിപ്യം പാപ്പ അറിയിച്ചത്.

“രാജ്യത്തിന്റെ നന്മയ്ക്കായി, പ്രത്യേകിച്ച് ദരിദ്രർക്കായി, എത്രയും വേഗം സമാധാനപരമായ പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ. അതിനായി എന്റെ എല്ലാ പ്രാർത്ഥനകളും ഉണ്ടാകും” പാപ്പാ പറഞ്ഞു.

2020 മാർച്ച് മാസം മുതലാണ് പെറുവിൽ സാമൂഹിക രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചത്. സോഷ്യലിസ്റ്റ് പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ ഭരണത്തിനെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പ്രതിഷേധങ്ങൾ ശക്തമാണ്. തുടർച്ചയായ വിലക്കയറ്റവും പണപ്പെരുപ്പവുമാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണം. പ്രതിഷേധങ്ങൾക്കിടയിൽ രണ്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group