ഹോളോക്കോസ് അനുസ്മരണ ദിനത്തിൽ മാർപാപ്പയെ ഈഡിത്ത് ബ്രൂക്കിനെ സന്ദർശിച്ചു

വത്തിക്കാൻ സിറ്റി: ഇന്റർനാഷനൽ ഹോളോകോസ്റ്റ് റിമബറൻസ് ഡേയിൽ ഓഷ്വിറ്റ്‌സിലെ നാസീ തടങ്കൽ പാളയത്തിൽനിന്ന് മോചിതരായവരിൽ അവശേഷിക്കുന്ന ഹംഗേറിയൻ വംശജയും എഴുത്തുകാരിയുമായ ഈഡിത്ത് ബ്രൂക്കിനെ മാർപാപ്പയെ സന്ദർശിച്ചു.പേപ്പൽ വസതിയായ സാന്താ മാർത്തയിൽ തന്നെ കാണാനെത്തിയ ഈഡിത്തിനൊപ്പം ഏതാണ്ട് ഒരു മണിക്കൂറോളം സമയം പാപ്പ ചെലവിട്ടു. ഈഡിറ്റിനെ കാണാൻ പാപ്പ കഴിഞ്ഞ ഫെബ്രുവരിയിൽ റോമിലെ അവരുടെ വീട്ടിലെത്തിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
90 കാരിയായ ഈഡിത്തുമായുള്ള മാർപാപ്പയുടെ കണ്ടുമുട്ടൽ ഹൃദ്യവും അവിസ്മരണീയവുമായിരുന്നുവെന്ന് വത്തിക്കാൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group