ചിക്കാഗോയിൽ നടന്ന വെടിവയ്പ്പിൽ മാർപാപ്പാ ഖേദം പ്രകടിപ്പിച്ചു

ചിക്കാഗോയിലെ ഹൈലാൻഡ് പാർക്ക് നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ജൂലൈ അഞ്ചിന് ചിക്കാഗോ ആർച്ചുബിഷപ്പ് കർദ്ദിനാൾ ബ്ലേസ് കുപ്പിക്കിന് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ അനുശോചനം അറിയിച്ചത്. വെടിവെപ്പിൽ മരിച്ചവർക്ക് നിത്യശാന്തിയും പരിക്കേറ്റവർക്ക് സൗഖ്യവും ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നുവെന്നും, ദൈവകൃപക്ക് ഏറ്റവും കഠിനമായ ഹൃദയങ്ങളെപ്പോലും പരിവർത്തനം ചെയ്യാൻ കഴിയുമെന്നും, തിന്മയിൽ നിന്ന് പിന്തിരിഞ്ഞ് നന്മ ചെയ്യാൻ മനുഷ്യമനസിനെ അത് പ്രാപ്തമാക്കുമെന്നും ” – സന്ദേശത്തിൽ പാപ്പാ കുറിച്ചു. സമൂഹത്തിലെ ഓരോ അംഗവും അക്രമത്തെ നിരസിക്കുകയും ജീവിതത്തെ ബഹുമാനിക്കുകയും ചെയ്യണമെന്നും പ്രസ്തുത സന്ദേശത്തിൽ പാപ്പാ ആവശ്യപ്പെട്ടു.

യുഎസ്-ന്റെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനാണ് ആക്രമണം നടന്നത്. വെടിവയ്പ്പിൽ ആറു പേർ കൊല്ലപ്പെടുകയും 30ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group