ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി :2022 ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-ഉക്രൈൻ യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ഈ ദുരിതത്തിന് അവസാനം കുറിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ.

റഷ്യ ഉക്രൈനുമേൽ നടത്തിയ അധിനിവേശവും, അതിന്റെ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന കിരാതമായ യുദ്ധവും ഏതാണ്ട് ഒരു വർഷമായി തുടരുന്ന അവസരത്തിൽ, ദുഃഖകരമായ ഒരു വാർഷികമാണ് റഷ്യൻ ഉക്രൈൻ യുദ്ധത്തിന്റേതെന്ന് പാപ്പാ പറഞ്ഞു. യുദ്ധത്തിൽ മരണമടഞ്ഞവരുടെയും, പരിക്കേറ്റവരുടെയും, കുടിയിറക്കപ്പെട്ടവരുടെയും അഭയാർത്ഥികളുടേയും എണ്ണവും, സാമ്പത്തികവും സാമൂഹികവുമായ തകർച്ചകളും ഇതിന്റെ ക്രൂരതയുടെ മുഖം വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവം സമാധാനത്തിന്റെ ദൈവമാണ് എന്ന് പറഞ്ഞ പാപ്പാ, ഏറെ പീഡിപ്പിക്കപ്പെടുകയും മർദ്ധനമേൽക്കുകയും, ഇപ്പോഴും സഹനത്തിൽ തുടരുകയും ചെയ്യുന്ന ഉക്രൈൻ ജനതയോട് സമീപസ്ഥരായിരിക്കുവാൻ ലോകജനതയോട് അഭ്യർത്ഥിച്ചു.

ഈ യുദ്ധം അവസാനിപ്പിക്കുവാനായി സാധിക്കുന്നതെല്ലാം നാം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പറഞ്ഞ പാപ്പാ തകർക്കപ്പെട്ട അവശിഷ്ടങ്ങളുടെ മേൽ പണിയപ്പെടുന്നത് ഒരിക്കലും വിജയമായിരിക്കില്ലെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group