ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും ഫ്രാൻസിസ് മാർപാപ്പ

സാമ്പത്തിക തകർച്ചയിലൂടെ കടന്നു പോകുന്ന ശ്രീലങ്കയ്ക്ക് 10 മില്യൺ ശ്രീലങ്കൻ രൂപയുടെ (25000 യൂറോ) മരുന്നുകൾ വാങ്ങി നൽകി ഫ്രാൻസിസ് പാപ്പ. മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ വൃക്കരോഗികളുടെ മരണ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ, കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംരംഭമായ ‘കാരിത്താസി’ന്റെ ശ്രീലങ്കൻ ഓഫീസ് മുഖാന്തിരമാണ് ഈ അടിയന്തര സഹായം വത്തിക്കാൻ ലഭ്യമാക്കിയത്. ശ്രീലങ്കയിൽ ഓരോ വർഷവും 10,500ൽപ്പരം പേർ വൃക്കരോഗത്താൽ മരണമടയുന്നുണ്ടെന്നാണ് കണക്കുകൾ.

ശ്രീലങ്കയിലെ വത്തിക്കാൻ ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ബ്രയാൻ ഉദയ്‌ഗ്വെ ഇക്കഴിഞ്ഞ ദിവസമാണ് ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സേവന ഡയറക്ടർ ജനറൽ അസേല ഗുണവർധനയ്ക്ക് മരുന്നുകൾ കൈമാറിയത്. രാജ്യത്തെ സ്ഥിതിഗതികളിൽ പാപ്പയ്ക്ക് ആശങ്കയുണ്ടെന്നും വ്യക്തിപരമായ സഹായം നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും സംഭാവന കൈമാറിയ വേളയിൽ അപ്പോസ്‌തോലിക് ന്യൂൺഷ്യോ ഭരണകൂട നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group