ദുരിതബാധിതരായ ജനങ്ങൾക്ക് വേണ്ടി വീണ്ടും മാർപാപ്പയുടെ സഹായഹസ്തം…

വത്തിക്കാൻ സിറ്റി:വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ദക്ഷിണ സുഡാനിലെ ജനങ്ങൾക്കും ഗ്രീസിലെ തീപിടുത്തത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രദേശവാസികൾക്കും ഫ്രാൻസിസ് മാർപാപ്പ സാമ്പത്തിക സഹായം നൽകി.75,000 യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ദക്ഷിണ സുഡാനിലെ ക്ക് മാർപാപ്പ നൽകിയത്.
ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡികാസ്റ്ററി വഴിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ സാമ്പത്തിക സഹായം മലക്കൽ രൂപതക്ക് ലഭിക്കുക.ആഗസ്റ്റ്മാസത്തിൽ ഗ്രീസിൽ ഉണ്ടായ തീപിടുത്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായ ജനങ്ങളോട് തന്റെ ആത്മീയ ഐക്യം പ്രഖ്യാപിച്ചുകൊണ്ട് 50,000 യൂറോയുടെ സഹായമാണ് കാരിത്താസ് ഹെല്ലസിന് മാർപാപ്പ നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group