മെക്സിക്കോയിലുണ്ടായ പ്രളയത്തിൽ ദുരിതബാധിതർക്കായി പ്രാർത്ഥനകളറിയിച്ച് മാർപാപ്പ..

വത്തിക്കാൻ സിറ്റി :മെക്സിക്കോയിലെ വെള്ളപ്പൊക്കത്തിൽ ഇരകളായവർക്കും വിദേശ രാജ്യങ്ങളിൽ അന്യായമായി തടവിലാക്കപ്പെട്ടവർക്കുമായി പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് മാർപാപ്പ .മെക്സിക്കോയിലെ ഹിഡാൽഗോ സ്റ്റേറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരാണ് ദുരിതത്തിലായത്.17 ൽ അധികം ആളുകൾ മരിച്ചതായും റിപ്പോർട്ടുണ്ട്.ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും ദുരിതത്തിലായ ജനങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന മരിയൻ പ്രാർത്ഥന പാരായണത്തിനുശേഷമാണ് പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി മാർപാപ്പ അറിയിച്ചത്.കൂടാതെ നിർഭാഗ്യവശാൽ നിരവധി കേസുളിൽ മറ്റു രാജ്യങ്ങളിൽ അന്യായമായി തടങ്കലിൽ കഴിയുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group