ആരോഗ്യനില വഷളായി കൊണ്ടിരിക്കുന്ന ബെനഡിക്ട് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാർപാപ്പ

ആരോഗ്യനില വഷളായി കൊണ്ടിരിക്കുന്ന തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ഇന്ന്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍വെച്ച് നടന്ന തന്റെ പതിവനുസരിച്ചുള്ള പൊതു അഭിസംബോധനക്കിടയിലാണ് ഫ്രാന്‍സിസ് പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചത്.

“നിശബ്ദമായി സഭയെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന ബെനഡിക്ട് പാപ്പയ്ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തെ ഓര്‍ക്കുക – അദ്ദേഹം വളരെ രോഗബാധിതനാണ് – അദ്ദേഹത്തെ ആശ്വസിപ്പിക്കുവാനും അവസാനം വരെ സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യത്തില്‍ അദ്ദേഹത്തെ നിലനിര്‍ത്തുവാനും കര്‍ത്താവിനോട് അപേക്ഷിക്കുക”- ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group