വിവാഹമോചനം; ഫ്രാൻസിസ് മാർപാപ്പാ പുതിയ സമിതിക്ക് അനുമതി നൽകി …

വത്തിക്കാൻ സിറ്റി :വിവാഹമോചനത്തെ സംബന്ധിച്ച് പുതിയ നിയമങ്ങൾക്ക്‌ വേണ്ടി ഫ്രാൻസിസ് മാർപാപ്പാ പുതിയ സമിതിക്ക് രൂപം നൽകി. സ്വയാധികാര പ്രബോധന രൂപത്തിലുള്ള അപ്പസ്തോലിക ലേഖനത്തിലൂടെയാണ് പാപ്പാ ഈ സമിതിക്ക് രൂപം നൽകിയത്.

സഭയുടെ നിയമം അനുസരിച്ചുള്ള വിവാഹമോചന പ്രക്രിയയെ സംബന്ധിച്ച പുതിയ നിയമങ്ങൾ അടങ്ങിയ മോത്തു പ്രോപ്പിയോ മീത്തിസ് യൂദെക്സ് ദോമിനൂസ് യേസൂസ് ഇറ്റലിയിലെ രൂപതകളിൽ പ്രാവർത്തികമാക്കുന്നതിന് സഹായിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. റോമൻ റോത്തായുടെ കീഴിലായിരിക്കും സമിതിയുടെ പ്രവർത്തനം.

വിവാഹമോചന പ്രക്രിയയിൽ രൂപതാധ്യക്ഷന് കൂടുതൽ ഉത്തരവാദിത്തം നൽകിക്കൊണ്ട് ഭേദഗതി വരുത്തിയ പുതിയ നിയമങ്ങൾ 2015 ഓഗസ്റ്റിലാണ് മോത്തു പ്രോപ്രിയോ വഴി പരസ്യപ്പെടുത്തിയിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group