ആറ് പേരെ “ധന്യർ” പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ

ഒരു പുരോഹിതനും മൂന്ന് സന്യാസിനിമാരും രണ്ട് അൽമായരും ഉൾപ്പെടെ ആറുപേരെ ‘ധന്യർ’ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ.

‘ധന്യർ’ പദവി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്. ഇനി ഇവരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുവാൻ വത്തിക്കാൻ സ്ഥിരീകരിക്കുന്ന ഒരു അത്ഭുതം ആവശ്യമാണ്.

1900കളിൽ ജീവിച്ചിരുന്ന സലേഷ്യൻ വൈദികനായിരുന്നു ഫാദർ കാർലോ ക്രെസ്പി ക്രോസി, “ബ്രിഡ്ജറ്റൈൻസ്’ എന്നറിയപ്പെടുന്ന ഓർഡർ ഓഫ് ദി മോസ്റ്റ് ഹോളി റെഡീമർ സന്യാസിനീ സമൂഹത്തിലെ അംഗമായിരുന്ന ലണ്ടനിൽ ജനിച്ച മദർ മരിയ കാറ്റെറിന ഫ്ലാനഗൻ, സേക്രഡ് ഹാർട്ട്സ് ഓഫ് മിഷനറി സിസ്റ്റേഴ്സ് കോൺഗ്രിഗേഷനിൽ അംഗമായിരുന്ന സ്നാപകയോഹന്നാന്റെ സിസ്റ്റർ ലിയോണിൽഡ്, പോർച്ചുഗലിലെ ഫഞ്ചാലിൽ നിന്നുള്ള സിസ്റ്റർ മരിയ ഡോ മോണ്ട് പെരേര, ഇറ്റലിയിലെ കാപ്രിയാനയിൽ നിന്നുള്ള ഒരു സാധാരണ കത്തോലിക്കയായിരുന്ന മരിയ ഡൊമെനിക്ക ലാസെറി, കുലീനമായ സ്പാനിഷ് കുടുംബത്തിൽ ജനിച്ച സാധാരണ കത്തോലിക്ക വിശ്വാസിയും അമ്മയുമായിരുന്ന തെരേസ എൻറിക്വസ് ഡി അൽവാറാഡോ- എന്നിവരെയാണ് മാർപാപ്പാ ധന്യർ പദവിയിലേക്ക് ഉയർത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group