നമ്മുടെ പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പെടേണ്ടതിന് നടപടികൾ കൈക്കൊള്ളണം: മാർപാപ്പാ

വത്തിക്കാൻ സിറ്റി പ്രകൃതി സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ആവശ്യമാണെന്നും, ക്രിസ്ത്യാനികൾക്ക് മാത്രമല്ല, എല്ലാ മനുഷ്യർക്കും ഭൂമി സംരക്ഷിക്കാനുള്ള ചുമതലയുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പാ.യൂറോപ്യൻ കൗൺസിലിന്റെ പാർലമെന്ററി അസംബ്ലിയുടെ ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായി അയച്ച സന്ദേശത്തിൽ, നമ്മുടെ പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പെടേണ്ടതിനായി എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് ഫ്രാൻസിസ് മാർപാപ്പാ ആവശ്യപ്പെട്ടു.

യൂറോപ്യൻ കൗൺസിലിൽ നിരീക്ഷകപദവി മാത്രമേ വത്തിക്കാനുള്ളൂ എങ്കിലും, നമ്മുടെ പ്രകൃതിയും ചുറ്റുപാടുകളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പരിശുദ്ധ സിംഹാസനവും ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നതെന്നും കത്തിൽ പാപ്പാ വ്യക്തമാക്കി .

ഗ്ലാസ്‌ഗോവിൽ നടക്കാൻ പോകുന്ന സമ്മേളനത്തിന് മുന്നോടിയായി, പ്രകൃതിയും മനുഷ്യാവകാശങ്ങളും: സുരക്ഷിതവും, ആരോഗ്യപരവും, സുസ്ഥിരമായതുമായ ഒരു പരിസ്ഥിതി എന്ന വിഷയത്തിൽ യൂറോപ്യൻ കൗൺസിൽ വിളിച്ചുകൂട്ടിയ ഉന്നതതലചർച്ചയിലേക്കയച്ച സന്ദേശത്തിലാണ് പ്രകൃതിസംരക്ഷണത്തിലുള്ള വത്തിക്കാന്റെ താല്പര്യത്തെക്കുറിച്ച്മാർപാപ്പാ സൂചിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group