അതിജീവനത്തിന്റെ കൂടിക്കാഴ്ച…

നാസിപ്പടയുടെ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്ന, നാസികളുടെ കൂട്ടക്കൊലയെ അതിജീവിച്ച പോളിഷ് സ്വദേശിനി ലിഡിയ മാക്‌സിമോവിച്ചും ഫ്രാൻസിസ് പാപ്പയും തമ്മിൽ കൂടിക്കാഴ്ച നടന്നു.മാർപാപ്പയുടെ ജനറൽ ഓഡിയൻസിൽ പങ്കെടുത്തവർക്ക് ഈ കാഴ്ച ഹൃദയസ്പർശിയായി രുന്നു.ഓഷ്വിറ്റിസിലെ തടവറയിൽ വച്ച് നാസിപ്പട കൈയിൽ പച്ചകുത്തിയ ‘70072’ ജയിൽ നമ്പറും അവർ പാപ്പയെ കാണിച്ചു.കുറച്ചു സമയം വികാരാധീനനായി ഒന്നും മിണ്ടാതെ നിന്ന പാപ്പ, കുനിഞ്ഞ് ആ നമ്പറിൽ സ്‌നേഹചുംബനം നൽകി.ജോൺ പോൾ മാർപാപ്പ കഴിഞ്ഞാൽ താൻ ഏറ്റവുമധികം സ്നേഹിക്കുന്നത് ഫ്രാൻസിസ് പാപ്പയെ ആണെന്നും വർഷങ്ങളായി താൻ കൂടിക്കാഴ്ച ആഗ്രഹിച്ചതാണെന്നും പാപ്പ അർപ്പിക്കുന്ന തിരുക്കർമ്മങ്ങളിൽ ടെലിവിഷനിലൂടെ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹത്തെ അനുദിനം പ്രാർത്ഥനയിൽ ഓർമ്മിക്കാറുണ്ടെന്നും ലിഡിയ പറഞ്ഞു.സ്നേഹ കൂടിക്കാഴ്ചയുടെ ഓർമ്മയ്ക്കായി സ്നേഹ സമ്മാനങ്ങളും മാർപാപ്പയ്ക്ക് നൽകിയശേഷമാണ് ലിഡിയ സ്വരാജ്യത്തേക്ക് മടങ്ങിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group