എമിരിറ്റസ് ബെനഡിക്ട് പാപ്പയെ നന്ദിപൂര്‍വ്വം അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്ക സഭയെ എട്ടു വർഷത്തിലധികം നയിച്ച ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പയെ നന്ദിപൂര്‍വ്വം അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ബെനഡിക്ട് പാപ്പയുടെ പ്രബോധനങ്ങള്‍ തിരുസഭയുടെ ഭാവിക്ക് ഏറെ ഉപകാരപ്രദമാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.
വത്തിക്കാനിൽവെച്ചു നടന്ന റാറ്റ്‌സിംഗർ പുരസ്കാരച്ചടങ്ങിലാണ് തന്റെ മുൻഗാമിയായ ബെനഡിക്ട് പാപ്പ സഭയ്ക്ക് നൽകിയ സംഭാവനകൾ ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചത്. തന്റെ മുൻഗാമിയുടെ ചിന്തകളും പഠനങ്ങളും ഇന്നലെകൾക്ക് മാത്രമല്ല, സഭയുടെ ഭാവിക്കും ഉപകാരപ്രദമാണെന്നും, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളും സഭയും ലോകവുമായുള്ള സംവാദങ്ങളും പ്രാവർത്തികമാക്കുന്നതിൽ സഹായകരമാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.

രണ്ടാം വത്തിക്കാൻ കൗൺസിലിൽ നേരിട്ട് സംബന്ധിച്ച ബെനഡിക്ട് പാപ്പ, സഭാശാസ്ത്രങ്ങളിൽ വിദഗ്ദൻ എന്ന നിലയിൽ, കൗൺസിലിൽ തന്റേതായ പങ്കു നൽകി. പിന്നീട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടൊപ്പവും, ആഗോളസഭയുടെ നേതൃസ്ഥാനത്തിരുന്നും കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ സഭയിൽ പ്രാവർത്തികമാക്കുവാൻ സഭയെ സഹായിച്ചിരുന്നുവെന്നും എടുത്തു പറഞ്ഞു. ബെനഡിക്ട് പിതാവുമായുമായുള്ള തന്റെ അടുത്ത ബന്ധവും കൂടിക്കാഴ്ചകളും അനുസ്മരിച്ച ഫ്രാൻസിസ് പാപ്പ, ആഗോളസഭയ്ക്കായി ബെനഡിക്ട് പാപ്പായുടെ പ്രാർത്ഥനയോടെയുള്ള അനുധാവനവും ആധ്യാത്മിക സാന്നിദ്ധ്യവും ഏവർക്കും ഉറപ്പുള്ളതാണെന്ന കാര്യം അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group