തന്റെ മാതൃരാജ്യമായ അർജന്റീനയുടെ പ്രസിഡന്റുമായി ഒരു സൗഹൃദ സംഭാഷണം ആരംഭിക്കാൻ താൻ തയ്യാറാണെന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പാ.
ആദ്യത്തെ അർജന്റീനിയൻ സന്യാസിനിയായ ‘മാമാ ആന്റല’ എന്നറിയപ്പെടുന്ന, സെന്റ് ജോസഫിന്റെ വാഴ്ത്തപ്പെട്ട മരിയ അന്റോണിയയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിൽ പങ്കെടുക്കുന്ന അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലേയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. ഇതു സംബന്ധിച്ച സ്ഥിരീകരണം വത്തിക്കാൻ പുറപ്പെടുവിച്ചു. ഫെബ്രുവരി 11-നാണ് നാമകരണ ചടങ്ങുകൾ നടക്കുക.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് മിലേ തനിക്കെതിരെ നടത്തിയ ചില പരാമർശങ്ങളിൽ താൻ അസ്വസ്ഥനല്ലെന്നും പാപ്പാ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group